മടക്കൽ പാലം തുറന്നു

ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പയ്യാവൂർ പൈസക്കരി . ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ ടി. വസന്തകുമാരി അധ്യക്ഷത വഹിച്ചു. ഓവർസിയർ സി. വിലാസ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ. സരസ്വതി, സി. ടോമി, സി. ശൈലജ എന്നിവർ സംസാരിച്ചു. ഇതോടെ മടക്കൽ പ്രദേശത്തുകാർക്ക് എളുപ്പത്തിൽ പയ്യാവൂർ ടൗണുമായി ബന്ധപ്പെടാനാകും. 43 ലക്ഷം രൂപ ചെലവിലാണ് പാലം നിർമിച്ചത്. കഞ്ചാവുമായി അറസ്​റ്റിൽ ശ്രീകണ്ഠപുരം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്​റ്റിൽ. ഏരുവേശ്ശി മണ്ണംകുണ്ട് കോളനിയിലെ കെ.എം. മനുവിനെയാണ് (30) പ്രിവൻറിവ് ഓഫിസർ കെ. സന്തോഷ് കുമാറി​ൻെറ നേതൃത്വത്തിൽ ചെമ്പേരി ഭാഗത്തുനിന്ന് പിടികൂടിയത്. പ്രിവൻറിവ് ഓഫിസർ വി.വി. ബിജു, സി.ഇ.ഒമാരായ ടി. ഉജേഷ്, എം. രമേശൻ, അഖിൽ ജോസ്, എം.വി. സുജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.