കടമ്പൂർ ഗ്രാമപഞ്ചായത്തിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കടമ്പൂര്‍: ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കടമ്പൂര്‍ കുടുംബാരോഗ്യ ഉപകേന്ദ്രം, തൈപ്പറമ്പ് കുടിവെള്ള പദ്ധതി, മെറ്റീരിയല്‍ കലക്​ഷന്‍ ഫെസിലിറ്റി സൻെറര്‍, കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഒന്നാംഘട്ട പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ധര്‍മടം മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇതിനോടകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ ഉപകേന്ദ്രത്തി‍ൻെറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്വകാര്യ വ്യക്തി സംഭാവന ചെയ്ത 10 സൻെറ് സ്ഥലത്താണ് നിര്‍മാണം. സ്​റ്റോര്‍ റൂം, ശുചിമുറി, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള ഡോക്ടറുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഇവിടെ പ്രയോജനപ്പെടുത്തും. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് തൈപ്പറമ്പ് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 28.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. 35 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട കടമ്പൂരില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതി‍ൻെറ ഭാഗമായാണ് മെറ്റീരിയല്‍ കലക്​ഷന്‍ ഫെസിലിറ്റി സൻെറര്‍ യാഥാര്‍ഥ്യമാക്കിയത്. ഹരിത കര്‍മസേന വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ ഇതോടെ തരംതിരിച്ച് സൂക്ഷിക്കാനാകും. ശുചിത്വമിഷന്‍ കടമ്പൂര്‍ പഞ്ചായത്തിന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. കരിപ്പാച്ചാല്‍ കുന്നുമ്പ്രം പൊതുശ്മശാനം പരിസരത്ത് നടന്ന ചടങ്ങില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. ഹരിത കര്‍മ സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. വിമലാദേവി, സെക്രട്ടറി എന്‍. പ്രദീപന്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.