പയ്യന്നൂരിൽ സമാധാനം സ്ഥാപിക്കാൻ സർവകക്ഷി തീരുമാനം

പയ്യന്നൂർ: പയ്യന്നൂരിലും പരിസരങ്ങളിലും നടക്കുന്ന അക്രമ സംഭവങ്ങൾക്ക് അറുതിവരുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം. നിലവിലെ രാഷ്​ട്രീയ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് പയ്യന്നൂർ പൊലീസ് വിളിച്ചു ചേർത്ത വിവിധ പാർട്ടികളുടെ സമാധാനയോഗത്തിലാണ് തീരുമാനം. എല്ലാ അക്രമങ്ങളെയും യോഗം അപലപിച്ചു. വരുന്ന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സമാധാനപൂർണമായ അന്തരീഷം നിലനിർത്താൻ പൊലീസിന് എല്ലാ സഹകരണവും നൽകും. ഇതിനു പുറമെ, പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനും പൊതുപ്രകടനങ്ങളും മറ്റും നിയന്ത്രിക്കാനും തീരുമാനിച്ചു. യോഗത്തിൽ പയ്യന്നൂർ സി.ഐ എം.സി. പ്രമോദ് വിവിധ രാഷ്​ട്രീയകക്ഷികളെ പ്രതിനിധാനം ചെയ്​ത്​ കെ. രാഘവൻ, ടി. വിശ്വനാഥൻ, എം. രാമകൃഷ്ണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, കെ.ടി. സഹദുല്ല, പി. കുമാരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.