രണ്ടു വ്യാപാരികൾക്ക് കോവിഡ്: കേളകം ടൗൺ സമ്പൂർണമായി അടച്ചിടാൻ തീരുമാനം

കേളകം: കേളകം ടൗൺ സെപ്റ്റംബർ 14 വരെ സമ്പൂർണമായി അടച്ചിടാൻ തീരുമാനം. കേളകം ടൗണിൽ രണ്ടു പച്ചക്കറിക്കടകളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സെപ്റ്റംബർ 14 വരെ കേളകം ടൗൺ സമ്പൂർണ ലോക്​ഡൗണാക്കാൻ പഞ്ചായത്തിൽ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചത്. തിങ്കളാഴ്​ച പേരാവൂരിൽ ആൻറിജൻ ടെസ്​റ്റ്‌ നടത്തിയപ്പോൾ കേളകത്തെ ഒരു വ്യാപാരസ്ഥാപന ഉടമക്ക് ഉച്ചക്കുമുമ്പ്​ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മറ്റൊരു വ്യാപാരസ്ഥാപനത്തിലെ ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. മൈസൂരുവിൽ പച്ചക്കറിവാഹനത്തിൽ പോയപ്പോൾ രോഗം ബാധിച്ചതായാണ് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ സമ്പർക്കവ്യാപന സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. മദ്യവിൽപനശാലകൾ, ബാങ്ക് ഉൾപ്പെടെ അടച്ചിടും. മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ എന്നിവ പ്രവർത്തിക്കും. വെള്ളൂന്നി ഭാഗത്ത് കാടായം മില്ല്, അടയ്ക്കാത്തോട് ഭാഗത്ത് കേളകം പ്രാഥമിക ആരോഗ്യകേന്ദ്രം, കൊട്ടിയൂർ ഭാഗത്ത് കേളകം വില്ലേജ് ഓഫിസ്, പേരാവൂർ ഭാഗത്തേക്ക് മഞ്ഞളാംപുറം സാൻജോസ് പള്ളി എന്നിവയാണ് അടച്ചിടൽ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ. അടച്ചിടൽ പരിധിക്കു പുറമേയുള്ള ഹോട്ടലുകളിൽ പാർസൽ സർവിസ് സംവിധാനത്തിന് അനുമതിയുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ടവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി. സമ്പർക്കമുള്ളവർക്ക് ആൻറിജൻ ടെസ്​റ്റ് നടത്തും. പഞ്ചായത്ത് പ്രസിഡൻറ്‌ മൈഥിലി രമണ​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേളകം സബ് ഇൻസ്‌പെക്​ടർ ടോണി ജെ. മറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ രാജൻ അടുക്കോലിൽ, പഞ്ചായത്ത്‌ സെക്രട്ടറി പി.കെ. വിനോദ്, മെഡിക്കൽ ഓഫിസർ ഡോ. സുബിത്ത് ഭാസ്​കർ, വില്ലേജ് ഓഫിസർ ഇ. രാധ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ്‌ ജോർജുകുട്ടി വാളുവെട്ടിക്കൽ, ജനറൽ സെക്രട്ടറി ജോസഫ് പാറക്കൽ, വാർഡ് മെംബർമാരായ കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു. kel safety commity കേളകം പഞ്ചായത്ത് ഓഫിസിൽ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം വിവരം അറിയിക്കണം കേളകം: ടൗണിലെ മഹാറാണി ടെക്സ്​​െ​െറ്റൽസിനു മുൻവശമുള്ള വെജിറ്റബ്​ൾ ഷോപ്​, അടക്കാത്തോട് റോഡിൽ കുരിശടിക്കു സമീപമുള്ള വെജിറ്റബ്​ൾ ഷോപ്​ എന്നീ സ്ഥാപനങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ കോവിഡ് സ്ഥിരീകരണ പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണെന്നും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. കേളകം ഹെൽത്ത് ഇൻസ്പെകടർ: 9497855666.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.