അധ്യാപകദിനത്തിലും ഗുരുനാഥന്‍ തിരക്കിലാണ്

മട്ടന്നൂര്‍: 21ാംവയസ്സില്‍ ആരംഭിച്ച അധ്യാപന ജീവിതം ഔദ്യോഗിക ജീവിതത്തി​ൻെറ പതിറ്റാണ്ടുകള്‍ക്കിപ്പുറവും തുടരുവാന്‍ കഴിയുന്ന സന്തോഷത്തിലാണ് മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. ജി. കുമാരന്‍ നായര്‍. മട്ടന്നൂരി‍ൻെറ വികസന പ്രക്രിയകളിലും വിവിധ പരിപാടികളിലും നിറസാന്നിധ്യമായ ഡോ. ജി. കുമാരന്‍ നായര്‍ കോവിഡ് കാലത്തും ഓണ്‍ലൈന്‍ ക്ലാസുകളുടെ തിരക്കിലാണ്. സാക്ഷരത മിഷ​ൻെറ ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇദ്ദേഹം നടത്തുന്നത്. അധ്യാപനം ജോലിയല്ല, മറിച്ച് നാളെയെക്കുറിച്ചുള്ള വാതായനങ്ങളിലേക്ക് പുതുനാമ്പുകളെ എത്തിക്കുന്ന പ്രക്രിയയാണെന്നും അതിനൊപ്പമെത്താന്‍ അധ്യാപകര്‍ക്കു കഴിയണമെന്നും ഇദ്ദേഹം പറയുന്നു. 1965ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് എം.എ ഡിഗ്രി രണ്ടാംറാങ്കില്‍ പാസായ വര്‍ഷംതന്നെ അധ്യാപന ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞു. ഔദ്യോഗിക ജീവിതം പൂര്‍ത്തിയായതോടെ സാക്ഷരത മിഷന്‍ ജില്ല അക്കാദമിക് കണ്‍വീനറായി. 1965 ല്‍ ചെങ്ങന്നൂര്‍ കൃഷ്ണന്‍ കോളജില്‍ ആരംഭിച്ച അധ്യാപന ജീവിതം. തുടര്‍ന്നുള്ള 28 വര്‍ഷവും മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജിലാണ് ചെലവഴിച്ചത്. എട്ട്​ വര്‍ഷം എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസറായിരുന്ന കാലത്ത് മട്ടന്നൂരിലെ നഗരത്തോട് ചേര്‍ന്ന ശ്രീമഹാദേവ ക്ഷേത്ര റോഡ് ഉള്‍പ്പെടെ എട്ടു റോഡുകള്‍ നിർമിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായ നിമിഷമായി ഇദ്ദേഹം പറയുന്നു. ഡോ. ജി. കുമാരന്‍ നായര്‍ മിനി സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ക്ലബ് രക്ഷാധികാരികൂടിയാണ്. അധ്യാപകദിനത്തില്‍ ഇദ്ദേഹത്തെ എയര്‍പോര്‍ട്ട് വൈസ്‌മെന്‍സ് ഇൻറര്‍നാഷനല്‍ ക്ലബ് ആദരിച്ചു. ഷിനോജ് കാഞ്ഞിലേരി അധ്യക്ഷത വഹിച്ചു. ഉഷ കെ. നായര്‍, ഷിറോസ് കരിയില്‍, ബാബു കച്ചിന്‍സ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.