കുടിവെള്ള കമ്പനി തുടങ്ങുന്നത് ചട്ടങ്ങൾ പാലിച്ചെന്ന് ഉടമകൾ

കേളകം: കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട്ട് സ്ഥാപിക്കുന്ന കുടിവെള്ള കമ്പനിയുടെ പ്രവർത്തനത്തിൽ ആശങ്കയുടെ കാര്യമില്ലെന്ന് കമ്പനി ഡയറക്​ടർമാരായ പി.പി. ഹസീബ് ഹസൻ, എ. ശ്രീജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രവാസികൾ ചേർന്ന് ആരംഭിച്ച സംരംഭമാണ് കുടിവെള്ള കമ്പനി. എല്ലാ ചട്ടങ്ങളും പാലിച്ചാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്. പ്രതിദിനം 30,000 ലിറ്റർ വെള്ളമെടുക്കാനുള്ള അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതിനായി ഒരുകുളവും അഞ്ച് എച്ച്.പിയുടെ മോട്ടോർ സ്ഥാപിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്. കുഴൽകിണറുകൾ സ്ഥാപിച്ചിട്ടില്ലന്നും കമ്പനിക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.