ഇരിട്ടി ടൗൺ നാലാം തവണയും അടച്ചു

ക​െണ്ടയ്ൻമൻെറ്​ സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഇന്ന് ലോക്​ഡൗണില്ല ഇരിട്ടി: ഇരിട്ടി ടൗൺ അഞ്ചുമാസത്തിനിടെ നാലാം തവണയും അടച്ചു. നഗരസഭയിലെ ഒമ്പതാം വാർഡ് കണ്ടെയ്​ൻമൻെറ്​ സോണാക്കി ജില്ല ഭരണകൂടം പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ നഗരം അടച്ചത്. വാർഡിൽ 18കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഉരുവച്ചാലിൽ ഒരു വിവാഹസൽകാരത്തിനിടയിലാണ് ഇവർക്ക് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. കൂടുതൽ പേരുമായി ഇവർക്ക്​ സമ്പർക്കമില്ലാത്തത് ആശ്വാസമാണെങ്കിലും നഗരം വീണ്ടും അടച്ചിടേണ്ടിവരുന്ന സാഹചര്യം വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഓണത്തിന് രണ്ടുദിവസം മുമ്പാണ് 10 ദിവസം അടച്ചിട്ട നഗരം വീണ്ടും തുറന്നത്. നേരത്തേ ലോക്​ഡൗണി​ൻെറ തുടക്കത്തിലും തുടർന്ന് പയഞ്ചേരിയിൽ ജില്ലയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്​തതിനെ തുടർന്ന്​ രണ്ടാഴ്​ചയോളവും അടച്ചിട്ടു. തുടർന്ന് നഗരം സാധാരണനിലയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് മൂന്നാമതും അടച്ചിട്ടത്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽനിന്നുള്ള സമ്പർക്കരോഗികളുടെ എണ്ണം കൂടുകയും നഗരത്തിലെ വ്യാപാരിക്കും ആരോഗ്യ പ്രവർത്തകർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും കുടുംബശ്രീ പ്രവർത്തകർക്കും രോഗം ബാധിച്ചതോടെയാണ് മൂന്നാം തവണയും അടച്ചിട്ടത്. ഓണക്കാലത്തും നഗരം അടഞ്ഞുകിടന്നത് വ്യാപാരികളുടെ വൻ പ്രതിഷേധത്തിനിടയാക്കി. ഇതോടെയാണ് ഓണത്തിന് രണ്ടുദിവസം മുമ്പ്​ വീണ്ടും തുറന്നത്. ഇടക്കിടെയുള്ള അടച്ചിടൽ കാരണം ഉത്രാടം നാളിൽപോലും ഉണങ്ങിയ നഗരത്തെയാണ് കണ്ടത്. ശനിയാഴ്​ച മുതൽ വീണ്ടും അടച്ചിടാൻ തീരുമാനിച്ചതോടെ ഇനിയെന്ത് എന്ന അവസ്ഥയിലായിരിക്കുകയാണ് വ്യാപാരികൾ. ക​െണ്ടയ്​ൻമൻെറ് സോണിൽ ഉള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഹോൾസെയിൽ കടകൾ രാവിലെ മുതൽ അഞ്ചുവരെ തുറക്കാമെങ്കിലും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. പച്ചക്കറി ഹോൾസെയിൽ കടകളും തുറക്കുമെങ്കിലും പൊതുജനങ്ങൾക്ക്​ വിതരണം ചെയ്യില്ല. സർക്കാർ -അർധ സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. നിലവിലുള്ള സ്ഥിതി പരിശോധിച്ച് രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നാണ് ബന്ധപ്പെട്ടവർ വ്യാപാരികൾക്ക് ഉറപ്പുനൽകിയിരിക്കുന്നത്‌. അതേസമയം, നഗരസഭയിലെ കണ്ടെയ്ൻമൻെറ് സോണിലൊഴികെയുള്ള സ്ഥലങ്ങളിൽ ഈ ഞായറാഴ്​ച ലോക്​ഡൗൺ ഉണ്ടായിരിക്കില്ലെന്ന് നഗരസഭ ചെയർമാൻ പി.പി. അശോകൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.