പേര്യയിൽ വീണ്ടും മാവോവാദി​ സംഘം: തണ്ടർബോൾട്ട് നിരീക്ഷണം ശക്തമാക്കി

കേളകം: തലപ്പുഴ പൊലീസ് സ്​റ്റേഷൻ പരിധിയിലെ പേര്യയിൽ വീണ്ടും മാവോവാദി​ സംഘമെത്തിയതോടെ കണ്ണൂർ വനാതിർത്തി പ്രദേശങ്ങളിൽ തണ്ടർബോൾട്ട് സേന നിരീക്ഷണം ശക്തമാക്കി. പേര്യ ചോയിമൂല കോളനിയിൽ ബിജുവി​ൻെറ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങിയതായാണ് വിവരം. ഇത് മൂന്നാം തവണയാണ് മാവോവാദി​ സംഘം പ്രദേശത്ത് എത്തുന്നത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മാവോവാദി​ സംഘത്തിലുണ്ടായിരുന്നതെങ്കിലും ആറുപേർ സംഘത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാവോവാദി സാന്നിധ്യം പതിവായുള്ള കേളകം, ആറളം, പേരാവൂർ പൊലീസ് സ്​റ്റേഷൻ പരിധിയിൽ ജാഗ്രതാ നിർദേശമുണ്ട്. മാവോവാദികളുടെ സ്ഥിരീകരിക്കപ്പെട്ട സഞ്ചാര പാതകളിൽ ഉൾപ്പെടെ തണ്ടർബോൾട്ട് സേന നിരീക്ഷണം ആരംഭിച്ചു. മുമ്പ് മാവോവാദികൾ എത്തിയ കോളനികളിലും നിരീക്ഷണമുണ്ട്. വിവിധ ഇൻറലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. മാസങ്ങൾക്കുമുമ്പ് രണ്ട് തവണ പേര്യയുടെ സമീപ പ്രദേശമായ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോവാദികൾ പ്രകടനം നടത്തിയിരുന്നു. മാവോവാദികൾ എത്താൻ സാധ്യതയുള്ള കേളകം -രാമച്ചി കോളനി പ്രദേശങ്ങൾ, വയനാടുമായി ബന്ധപ്പെട്ട് കിടക്കുന്ന കൊട്ടിയൂർ വനമേഖല എന്നിവിടങ്ങളിൽ തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.