അധ്യാപനത്തിലെ ശാസ്ത്ര പ്രതിഭക്ക് അവാർഡ് തിളക്കം

പാനൂർ: സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പ്രദീപ് കിനാത്തിക്ക്​ ഇത് അർഹതക്കുള്ള അംഗീകാരം. സംസ്ഥാന തലത്തിലും ദക്ഷിണേന്ത്യൻ തലത്തിലും 2006 മുതൽ 2010 വരെ തുടർച്ചയായി ടീച്ചിങ് എയ്ഡ് വിഭാഗത്തിൽ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. മികച്ച ശാസ്ത്രാധ്യാപകൻ എന്നതിനൊപ്പം യുവജനോത്സവങ്ങളിൽ ശാസ്ത്ര നാടകത്തിൽ സംവിധാനത്തിനും രചനക്കും ജില്ലതലത്തിൽ ശ്രദ്ധേയ നേട്ടത്തിനുടമയായ കലാകാരൻകൂടിയാണ് പ്രദീപ് കിനാത്തി. വിദ്യാലയങ്ങളും വിവിധ ക്ലബുകളും വായനശാലകളുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലാസുകൾ കൈകാര്യം ചെയ്യാറുണ്ട്. കുട്ടികൾക്ക് ഗവേഷണ പ്രോജക്ടുകൾ കണ്ടെത്തി നൽകുകയും മാർഗനിർദേശങ്ങൾ നിരന്തരം നൽകിവരുകയും ചെയ്യുന്ന ഗവേഷണ കുതുകിയായ അധ്യാപകൻ കൂടിയാണ്. 10 വർഷത്തിലധികമായി ജില്ല റിസോഴ്​സ് ഗ്രൂപ് അംഗമായി പ്രവർത്തിച്ചുവരുന്നു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റീനയാണ് ഭാര്യ. മക്കൾ: നവനീത, അവനിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.