ഉരുവച്ചാലിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുതന്നെ

ഓണനാളിൽ രാവിലെ 11ഒാടെയായിരുന്നു മുഴുവൻ സ്ഥാപനങ്ങളും മുന്നറിയിപ്പില്ലാതെ അടപ്പിച്ചത് ഉരുവച്ചാൽ: . പ്രദേശത്ത് നിയന്ത്രണം കർശനമാക്കി. സമ്പർക്കത്തിലൂടെ രോഗം വ്യാപകമാവുന്ന സാഹചര്യത്തെ തുടർന്നാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്​. ഉരുവച്ചാലിലെ ഒരുകുടുംബത്തിലെ മൂന്ന് വീടുകളിലെ 15 ഓളം പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്​ഥിരീകരിച്ചത്​. 16ാം വാർഡിൽ കുട്ടികളടക്കം 12പേർക്കും വാർഡ് 17ൽ ഒരാൾക്കും 18ൽ രണ്ടുപേർക്കുമാണ് കോവിഡ്​. ഓണദിവസം രാവിലെ 11ഒാടെയായിരുന്നു മുഴുവൻ സ്ഥാപനങ്ങളും മുന്നറിയിപ്പില്ലാതെ അടപ്പിച്ചത്. ഇത് വ്യാപാരികൾക്ക്​ തിരിച്ചടിയായി. അടച്ചിട്ട സ്ഥാപനങ്ങൾ എന്ന് തുറക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.