പൈതൃക ടൂറിസം പദ്ധതി: കൊട്ടിയൂരിന് നാലരക്കോടി അനുവദിച്ചു

തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ട്​ പദ്ധതി നടപ്പാക്കും കൊട്ടിയൂർ: കൊട്ടിയൂർ തീർഥാടന ടൂറിസം പദ്ധതിക്ക് നാലരക്കോടി രൂപ അനുവദിച്ചു. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കൊട്ടിയൂർ തിർഥാടന ടൂറിസം പദ്ധതിക്ക് തുക അനുവദിച്ചത്. വിവിധ തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ടാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വൈശാഖ മഹോത്സവകാലത്തും മറ്റ് സമയങ്ങളിലും കൊട്ടിയൂരിലെത്തുന്ന തിർഥാടകർക്ക് മതിയായ സൗകര്യം നൽകുന്നതിനൊപ്പം മേഖലയെ ആധ്യാത്മിക പൈതൃക ടൂറിസത്തി​ൻെറ ഭാഗമാക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. കൊട്ടിയൂർ ഹെറിറ്റേജ് മ്യൂസിയത്തി​ൻെറ രൂപരേഖയും മറ്റും വർഷങ്ങൾക്കുമു​േമ്പ തയാറാക്കിയിരുന്നെങ്കിലും പദ്ധതി വർഷങ്ങളോളം വൈകി. കൊട്ടിയൂരിലെ കാവുകളുടെ സംരക്ഷണം, സൗരോർജ വിളക്ക് എന്നിവയും മുൻകാലത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. മ്യൂസിയത്തിൽ കൊട്ടിയൂരി​ൻെറ ചരിത്രരേഖകൾ, താളിയോല, പൗരാണിക കാലത്തെ കാർഷിക ഉപകരണങ്ങൾ, പണ്ടുകാലത്ത് ഉപയോഗിച്ച ആയുധങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാവും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി സംസ്ഥാനത്തെ 147 തീർഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന വികസന സൗകര്യത്തിന് 91.72 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുദ്ദേശിച്ചതിൽ ഉൾപ്പെട്ടതാണ്​ കൊട്ടിയൂർ തീർഥാടന ടൂറിസം പദ്ധതി. വൈശാഖ മഹോത്സവം കഴിഞ്ഞാലും ഇക്കര കൊട്ടിയൂർ ക്ഷേത്രത്തിൽ ആളുകൾ സന്ദർശിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം പൈതൃക വിജ്ഞാനകേന്ദ്രവും മ്യൂസിയവും ഇതി​ൻെറ ഭാഗമായി നിർമിക്കും. ഇതിനായി 1.67 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കലാപരിശീലനത്തിനും അവതരണത്തിനുമുള്ള കേന്ദ്രത്തിന് 84 ലക്ഷം, രണ്ട് മാർക്കറ്റ് കേന്ദ്രത്തിന് 85 ലക്ഷം, കോഫി കിയോസ്കിന് എട്ടുലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. ആകെ 10 കോടിയുടെ പദ്ധതികളാണ് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കായാണ് നാലരക്കോടി രൂപ അനുവദിച്ചത്. ഇതി​ൻെറ ടെൻഡർ നടപടികളും പൂർത്തിയായി. സർക്കാർ സ്ഥാപനമായ 'കെൽ' ആണ് കരാറുകാർ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ കൊട്ടിയൂർ സന്ദർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.