സമ്പർക്കം: എഫ്.സി.ഐ ഗോഡൗൺ അടച്ചു

മുഴപ്പിലങ്ങാട്: തൊഴിലാളികൾക്ക് കോവിഡ് ബിധിച്ചതിനെ തുടർന്ന് എഫ്.സി.ഐ അടച്ചു. ഇതിനകം 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കവ്യാപനത്തെ തുടർന്ന് കുളം ബസാറിലെ ഒരു മെഡിക്കൽഷോപ്പും ഗോഡൗൺ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു. എഫ്.സി.ഐയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചുമട്ടുതൊഴിലാളികളും ലോറി ഡ്രൈവർമാരും നിരീക്ഷണത്തിലായതോടെ എഫ്.സി.ഐയുടെ പ്രവർത്തനം പൂർണമായും സ്​തംഭിച്ചു. തലശ്ശേരി, ഇരിട്ടി താലൂക്കുകളിലേക്കും മാഹിയിലേക്കുമാണ് ഇവിടെനിന്ന്​ റേഷൻ സാധനം പോകുന്നത്. നിരീക്ഷണത്തിലുള്ള മുഴുവൻ ആളുകൾക്കും ആൻറിജൻ ടെസ്​റ്റ്​ നടത്തുമെന്ന് ആരോഗ്യ കേന്ദ്രം അറിയിച്ചു. എഫ്.സി.ഐ പൂർണമായും അണുനശീകരണവും നടത്തി. പഞ്ചായത്തിൽ ഇതുവരെ 34 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 171 പേർ നിരീക്ഷണത്തിലുമാണെന്ന് കുടുംബാരോഗ്യ കേന്ദ്രം അറിയിച്ചു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായും കേന്ദ്രം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.