പുരസ്​കാര സമർപ്പണം ആറിന്

തലശ്ശേരി: ജീവകാരുണ്യ പ്രവർത്തകനും എം.എസ്.എസ് ജില്ല കമ്മിറ്റി സാരഥിയുമായിരുന്ന ഒ. സുബൈറി‍ൻെറ സ്​മരണക്കായി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ഒ. സുബൈർ സ്​മാരക പുരസ്​കാരം ഞായറാഴ്​ച സമർപ്പിക്കും. ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകനായ സി.വി. രാജൻ മാസ്​റ്ററാണ് പുരസ്​കാര ജേതാവ്. എ.വി.കെ നായർ റോഡിലെ കുട്ട്യാമു സൻെററിൽ രാവിലെ 10ന് എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് പുരസ്​കാര സമർപ്പണം നടത്തും. അവാർഡ് കമ്മിറ്റി ചെയർമാൻ പി. അബ്​ദുറസാഖ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.