പി.എസ്​.സി ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ

കണ്ണൂര്‍: ഉദ്യോഗാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പി.എസ്.സിയുടെ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. വിനോദന്‍, കെ.വി. അബ്​ദുല്‍ റഷീദ്, എ. ഉണ്ണികൃഷ്ണന്‍, ജോയ് ഫ്രാന്‍സിസ്, പി. നന്ദകുമാര്‍, ഇ.പി. അബ്​ദുല്ല എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.