വെഞ്ഞാറമൂട് കൊലപാതകം: സി.ബി.ഐ അന്വേഷണം വേണം –കെ. സുധാകരന്‍ എം.പി

കണ്ണൂർ: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളും ആരാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാകാൻ സി.ബി.ഐ അന്വേഷണം നടത്തണമെന്ന്​ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സി.പി.എമ്മി‍ൻെറ ആക്രമണം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനിയുടെ ഉപവാസം കണ്ണൂര്‍ സ്​റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് കേരളം എന്ന അവസാന തുരുത്തി‍ൻെറ കാലാവധി ഇനി മാസങ്ങള്‍ മാത്രമാണ്. പിണറായിയുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആര്‍ക്കും ആ കപ്പലിനെ പിടിച്ചുയര്‍ത്താന്‍ കഴിയാത്ത വിധമാണ് താഴ്ന്നുകൊണ്ടിരിക്കുന്നത്. കൈയിലിരിപ്പുകൊണ്ട് മാത്രമാണ് പാര്‍ട്ടി തകര്‍ന്നതെന്നും സുധാകരന്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് വി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, പ്രഫ. എ.ഡി. മുസ്തഫ, മുന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, വി. സുരേന്ദ്രന്‍ മാസ്​റ്റര്‍, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, പി.ടി. മാത്യു, അഡ്വ. ടി.ഒ. മോഹനന്‍, കെ.പി. സാജു, ഡോ. കെ.വി. ഫിലോമിന, എം.പി. മുരളി, എന്‍.പി. ശ്രീധരന്‍, സുരേഷ് ബാബു എളയാവൂര്‍, അഡ്വ. റഷീദ് കവ്വായി, സി.വി. സന്തോഷ്, ടി. ജയകൃഷ്ണന്‍, രജിത്ത് നാറാത്ത്, പി. മാധവന്‍ മാസ്​റ്റര്‍, െഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സുധീപ് ജെയിംസ്, എം.കെ. മോഹനന്‍, സി.ടി. ഗിരിജ, പി.പി. രാജന്‍, അജിത്ത് മാട്ടൂല്‍, എന്‍. രാമകൃഷ്ണന്‍, പി.ടി. സഗുണന്‍, സുധീഷ് മുണ്ടേരി, കെ.പി. ഹാഷിം, നൗഷാദ് ബ്ലാത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.