പ്രതിഷേധ സംഗമം

മയ്യിൽ: തിരുവനന്തപുരത്തെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പിഐ എം നേതൃത്വത്തിൽ നടത്തിയ കരിദിനാചാരണത്തിന്റെ ഭാഗമായി മയ്യിൽ ഏരിയയിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. മുഴുവൻ ബ്രാഞ്ചുകളിലെ വിവിധ കേന്ദ്രങ്ങളിലായി ആയിരത്തിലധികം പ്രതിഷേധ സംഗമങ്ങൾ നടന്നു. മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ അധ്യക്ഷനായി. പി കെ വിജയൻ സംസാരിച്ചു. എൻ കെ രാജൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ കരിങ്കൽകുഴിയിലും ഉദ്‌ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.