കോൺഗ്രസ് ഓഫിസുകൾക്കു നേരെ ആക്രമണം

തലശ്ശേരി: മഞ്ഞോടി, മാടപ്പീടിക, ഇല്ലത്ത്താഴ, മൂഴിക്കര, കുട്ടിമാക്കൂൽ, ന്യൂമാഹി, കതിരൂർ ചോയ്യാടം എന്നിവിടങ്ങളിൽ കോൺഗ്രസ് ഒാഫിസുകൾക്ക് നേരെ ആക്രമണം. മഞ്ഞോടിയിലെ തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെ തിങ്കളാഴ്ച വൈകീട്ട് ആറിനാണ് ആക്രമണം നടന്നത്. സി.പി.എം സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സമീപത്തെ ആയുർവേദ മെഡിക്കൽ ഗോഡൗണി‍ൻെറ വാതിലും ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്. ഇല്ലത്ത്താഴ കോൺഗ്രസ് ഓഫിസിനും പ്രിയദർശിനി ക്ലബിന് നേരെയുമാണ് ആക്രമണം നടന്നത്​. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഓഫിസിന് സമീപം സ്ഥാപിച്ച കൊടിമരവും കൊടിയും നശിപ്പിച്ചു. ഓഫിസിന് താഴെയുള്ള കിണറിലേക്ക് ടെലിവിഷനും മറ്റും വലിച്ചെറിഞ്ഞു. മാടപ്പീടിക ഗുംട്ടിയിൽ കോൺഗ്രസ് ഓഫിസിനു നേരെ ബോംബേറുണ്ടായി. കഴിഞ്ഞ മാസം 21ന് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്ത് രാജീവ് ഭവന് നേരെയാണ് തിങ്കളാഴ്ച രാത്രി ബോംബേറുണ്ടായത്. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. കുട്ടിമാക്കൂലിൽ രാജീവ്ഗാന്ധി ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് നിയന്ത്രണത്തിലുളള കയ്യാല ശശീന്ദ്രൻ സ്മാരക മഠം ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തിനിരയായ ഒാഫിസുകളിൽ പൊലീസെത്തി പരിശോധിച്ചു. കെ. മുരളീധരൻ എം.പി, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, നേതാക്കളായ വി.എ. നാരായണൻ, സജ്ജീവ് മാറോളി, വി. രാധാകൃഷ്ണൻ, വി.എൻ. ജയരാജ്, എം.പി. അരവിന്ദാക്ഷൻ, അഡ്വ.സി.ടി. സജിത്ത്, വി.സി. പ്രസാദ്, പി.വി. രാധാകൃഷ്ണൻ, ഇ. വിജയകൃഷ്ണൻ, പി.എൻ. പങ്കജാക്ഷൻ കെ. ജിതേഷ് തുടങ്ങിയവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.