ഓണക്കോടി വിതരണം

മട്ടന്നൂര്‍: മീത്തലെ പൊറോറയിലെ വയോധികര്‍ക്കും കിടപ്പിലായവര്‍ക്കും സെക്കുലര്‍ പ്രവാസി സംഘം ചെയ്തു. സി.പി.എം മീത്തലെ പൊറോറ ബ്രാഞ്ച് സെക്രട്ടറി രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഓവുചാല്‍ നിര്‍മാണം പുരോഗമിക്കുന്നു മട്ടന്നൂര്‍: എടയന്നൂരില്‍ തെരൂര്‍ മാപ്പിള എല്‍.പി സ്‌കൂളിനു മുന്നിലുള്ള റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുചാല്‍ നിര്‍മാണം പുരോഗമിക്കുന്നു. 2019-20 പ്രളയ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മാണം. റോഡി​ൻെറ ഒരുഭാഗത്ത് ഓവുചാല്‍ നിര്‍മിക്കുകയും നിലവിലുള്ള കലുങ്ക് മാറ്റിസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. എടയന്നൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, മൃഗാശുപത്രി എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ വെള്ളക്കെട്ട് കാല്‍നടപോലും ദുരിതത്തിലാക്കിയിരുന്നു. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം തെറിക്കുന്നതും നിത്യസംഭവമാണ്​. വിദ്യാലയമുള്ള സ്ഥലമായതിനാല്‍ ട്രാഫിക് സിഗ്നലും സ്ഥാപിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം തെരൂര്‍ സ്‌കൂള്‍ പി.ടി.എ പൊതുപ്രവര്‍ത്തകന്‍ ഷബീര്‍ എടയന്നൂരി​ൻെറ സഹായത്തോടെ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.