വീട്ടിത്തടി പിടികൂടി

ഇരിട്ടി: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന . മാക്കൂട്ടം ചെക്പോസ്​റ്റിലാണ്​ കഴിഞ്ഞദിവസം രാവിലെ പിക്​ അപ്​ ജീപ്പില്‍ കടത്താന്‍ ശ്രമിച്ച മരം വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. മരത്തിന് മുകളില്‍ ഇഞ്ചികയറ്റി ഇഞ്ചി ലോഡെന്ന വ്യാജേനയാണ് അതിര്‍ത്തി കടത്താൻ ശ്രമിച്ചത്. കള്ളക്കടത്തിന് ഉപയോഗിച്ച ജീപ്പ്​ വനം വകുപ്പ് കസ്​റ്റഡിയിലെടുത്തു. ഒരാഴ്ച മുമ്പ് പച്ചക്കറി ലോഡെന്ന വ്യാജേന കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച നാലുലക്ഷം രൂപയുടെ വീട്ടിത്തടി കർണാടക വനം വകുപ്പ് പിടികൂടിയിരുന്നു. മാക്കൂട്ടം ചെക്പോസ്​റ്റില്‍ നടന്ന പരിശോധനക്ക് റേഞ്ചര്‍ പി.എന്‍. അരുണ്‍, ഡെപ്യൂട്ടി റേഞ്ചര്‍ എച്ച്​.വി. ഉമേഷ്, ഗാര്‍ഡ് കെ.ആര്‍. രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.