സ്രവ പരിശോധനക്ക്​ മാര്‍ഗനിർദേശം പുറത്തിറക്കി

ഇരിട്ടി: താലൂക്ക് ആശുപത്രിയില്‍ കോവിഡ് സ്രവപരിശോധനക്കുള്ള മാര്‍ഗനിർദേശങ്ങള്‍ പുറത്തിറക്കി. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്നാണ് സ്രവ പരിശോധനക്കും ആശുപത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടി ആരംഭിച്ചത്. പ്രാഥമിക സമ്പര്‍ക്കത്തിൽപെട്ട ആളുകള്‍ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രം വഴി മുന്‍കൂട്ടി രജിസ്​റ്റര്‍ ചെയ്ത് ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് പരിശോധന ചെയ്യാനുള്ള സമയം മുന്‍കൂട്ടി വാങ്ങിയതിനുശേഷം മാത്രം പരിശോധന കേന്ദ്രത്തിലെത്തണം. മുന്‍കൂട്ടി രജിസ്​റ്റര്‍ ചെയ്യാതെ വരുന്ന ആളുകളെ പരിശോധിക്കില്ല. ആൻറിജന്‍ ടെസ്​റ്റ്​ ചെയ്യേണ്ടവര്‍ അതത് സ്ഥാപനമേധാവികള്‍ മുഖേന രജിസ്​റ്റര്‍ ചെയ്യണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തുനിന്നോ വന്ന ആളുകള്‍ വിശദവിവരങ്ങള്‍ അയച്ച് മുന്‍കൂട്ടി സമയം വാങ്ങിയതിനുശേഷം മാത്രമെത്തണം. ഗര്‍ഭിണികള്‍, ഓപറേഷന്‍, മറ്റ് ചികിത്സ ആവശ്യങ്ങള്‍ തുടങ്ങിയവക്ക് ആര്‍.ടി.പി.സി.ആര്‍, ആൻറിജന്‍ ടെസ്​റ്റ്​ ചെയ്യേണ്ടവര്‍ ഡോക്ടര്‍മാരുടെ കുറിപ്പടി കൂടി അയക്കണം. ക്വാറൻറീനില്‍ നില്‍ക്കുന്ന ആളുകള്‍ സ്വന്തം വാഹനത്തിലോ ആംബുലന്‍സിലോ മാത്രം ആശുപത്രിയില്‍ വരണം. ടെസ്​റ്റ്​ ചെയ്യാന്‍ വരുന്നവര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണെങ്കില്‍ വഴിയിലിറങ്ങുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാവാനോ പാടില്ല. ആശുപത്രിയില്‍ എത്തിയാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് (8592087575, 9526953634, 9447251101, 9400277101) അവരുടെ നിർദേശപ്രകാരം മാത്രം വാഹനത്തില്‍നിന്ന് ഇറങ്ങി ടെസ്​റ്റിങ് സൻെററിലേക്ക് പോകണം. ഇതര സംസ്ഥാനത്തുനിന്ന് വന്നവരും വിദേശത്തുനിന്ന് വന്നവരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഏഴുദിവസം മുതല്‍ 14 ദിവസം വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്​റ്റര്‍ ചെയ്യണം. രോഗലക്ഷണം ഉള്ളവരെ താലൂക്ക് ആശുപത്രിയില്‍ ടെസ്​റ്റ്​ ചെയ്യുന്നതല്ല. രജിസ്​റ്റര്‍ ചെയ്യേണ്ട ഇ-മെയില്‍ ഐ.ഡി thirittyrtpcrtest@gmail.com. രജിസ്​റ്റർ ചെയ്യേണ്ട വാട്സ് ആപ് നമ്പര്‍ -9744644170. മെയില്‍/വാട്സ് ആപ് അയക്കാന്‍ സൗകര്യമില്ലാത്തവര്‍ 9447251101, 9400277101 എന്നീ നമ്പറുകളില്‍ മെസേജ് അയച്ചാല്‍ മതിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.