ബഫർ സോൺ: ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യം

കേളകം: ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫർ സോൺ നിർണയിച്ചതിൽ ജനവാസമേഖലയെ പൂർണമായി ഒഴിവാക്കണമെന്ന് ആറളം പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമായി മൊത്തം 10.136 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖല (ഇ.എസ്.ഇസെഡ്) ആക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെയാണ് ആറളം, കേളകം പഞ്ചായത്ത് പ്രതിഷേധവുമായെത്തിയത്. ഇരു പഞ്ചായത്തുകളിലുമായി 550 ഓളം വീടുകളെ നേരിട്ടും ആയിരത്തിലധികം പേരുടെ കൃഷിയിടങ്ങളെ പരോക്ഷമായും ബാധിക്കുന്ന പ്രഖ്യാപനത്തിൽ പ്രദേശവാസികൾക്കനുകൂലമായി മാറ്റം വരുത്തണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് ആറളം ഗ്രാമപഞ്ചായത്ത് പ്ര​േത്യക യോഗം ചേർന്ന് പ്രമേയം പാസാക്കുകയായിരുന്നു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ റഹിയാനത്ത് സുബിയാണ്​ പ്രമേയം അവതരിപ്പിച്ചത്​. പഞ്ചായത്ത് പ്രസിഡൻറ്​ ഷിജി നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.