തളിപ്പറമ്പ്​ ടൗൺ അണുമുക്തമാക്കി

തളിപ്പറമ്പ്: കോവിഡ് ഭീതിയിൽ മൂന്നാഴ്ചയോളം അടച്ചിട്ട തളിപ്പറമ്പ്​ ടൗൺ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളൻറിയർമാരുടെ നേതൃത്വത്തിൽ അണുമുക്തമാക്കി. നഗരസഭ ബസ് സ്​റ്റാൻഡ് ഷോപ്പിങ്​ കോംപ്ലക്സി​ൻെറ വരാന്തകളും ഏണിക്കൂടുമെല്ലാം അണുമുക്തമാക്കി. കുപ്പം പ്രദേശത്തും അണുനശീകരണം നടത്തി. ഞാറ്റുവയൽ സിദ്ദീഖ് പള്ളിയും നഗരസഭ പരിധിയിൽ കോവിഡ് മുക്തരായ മൂന്നു പേരുടെ വീടുകളും തളിപ്പറമ്പ് പ്രസ് ഫോറവും പരിസരവും അണുമുക്തമാക്കി. വൈറ്റ് ഗാർഡ് തളിപ്പറമ്പ് മണ്ഡലം വൈസ് ക്യാപ്റ്റൻ സി.പി. നൗഫൽ, സിദ്ദീഖ് കുപ്പം, കെ. റമീസ്, റാസിഖ് മദ്റസ, ടി.ടി. മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.