വെൽഫെയർ പാർട്ടി നിൽപുസമരം

ഇരിക്കൂർ: ഇരിക്കൂർ ഗവ. താലൂക്ക്​ ആശുപത്രി യാഥാർഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി നിൽപുസമരം നടത്തി. ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്​ഘാടനം ചെയ്​തു. പാർട്ടി പഞ്ചായത്ത് പ്രസിഡൻറ്​ എൻ. റഷീദ് ഹസൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എൻ.എം. ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സമിതിയംഗം സി.കെ. മുനവ്വിർ, മണ്ഡലം വൈസ് പ്രസിഡൻറ്​ എൻ.എം. സ്വാലിഹ്, പഞ്ചായത്ത് സെക്രട്ടറി എം.പി. നസീർ, ഫ്രറ്റേണിറ്റി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയംഗം കെ. മുബീൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ഇരിക്കൂർ ടൗൺ യൂനിറ്റ് പ്രസിഡൻറ്​ എൻ. മുഹ്സിൻ സ്വാഗതവും പഞ്ചായത്ത് ട്രഷറർ മുസ്തഫ കീത്തടത്ത് നന്ദിയും പറഞ്ഞു. Photo: IKR_thaluk hospital വെൽഫെയർ പാർട്ടി നിൽപുസമരം ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.