തളിപ്പറമ്പിൽ കോവിഡ് ഇല്ലാത്ത വാർഡുകൾ തുറക്കണമെന്ന്​ ആവശ്യം

നിയന്ത്രണം തുടരണമെന്ന് പൊലീസ്​ തളിപ്പറമ്പ്: ആഗസ്​റ്റ്​ 15ന് ശേഷം കോവിഡ് റിപ്പോർട്ട് ചെയ്യാത്ത തളിപ്പറമ്പ് നഗരസഭയിലെ വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണിൽ നിന്നും മാറ്റാൻ സബ് കലക്ടർ വിളിച്ച യോഗം ശിപാർശ ചെയ്തു. തളിപ്പറമ്പിൽ ആഗസ്​റ്റ്​ ഏഴ് മുതൽ ആരംഭിച്ച സമ്പൂർണ ലോക്ഡൗൺ അനിയന്ത്രിതമായി നീളുന്ന പശ്ചാത്തലത്തിലാണ് സബ് കലക്ടർ എസ്. ഇലാക്യ യോഗം വിളിച്ചത്. ജില്ല കലക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു യോഗം. ജയിംസ് മാത്യു എം.എൽ.എ, തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, തഹസിൽദാർ മോഹനൻ നൂഞ്ഞാടൻ, ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ എന്നിവരും ആരോഗ്യ വിഭാഗം അധികൃതരും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നിയന്ത്രണം തുടരണമെന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. നിലവിലെ സാഹചര്യവും ജനങ്ങളുടെ ദുരിതവും മനസ്സിലാക്കി യുക്തമായ തീരുമാനമെടുക്കണമെന്ന് എം.എൽ.എയും ആവശ്യപ്പെട്ടു. വ്യാപാരികളും ജനങ്ങളും അടച്ചിടൽ കാരണം ദുരിതത്തിലാണെന്നും നിയന്ത്രണത്തിൽ ഇളവ് അനിവാര്യമാണെന്നും നഗരസഭ ചെയർമാനും യോഗത്തെ അറിയിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന നഗരസഭ കൗൺസിലി​ൻെറ പൊതുവികാരവും ചെയർമാൻ യോഗത്തെ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഈ മാസം 15 മുതൽ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണിൽ നിന്നും നീക്കണമെന്ന് ശിപാർശ ചെയ്തതായി തഹസിൽദാർ പറഞ്ഞു. ഈ വിഷയത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.