ബനാന ചലഞ്ചിൽ വിളവെടുത്തത് ആയിരം നേന്ത്രക്കുല

കേളകം: ആറളം ഫാമിലെ . ആറളം കൃഷിഭവ​ൻെറ നേതൃത്വത്തിൽ ആറളം ഫാം ബ്ലോക്കിൽ കൃഷി ചെയ്ത വാഴകൃഷിയുടെ വിളവെടുപ്പാണ്​ നടത്തിയത്​. വിളവെടുത്ത വാഴക്കുലകൾ കണ്ണൂരിൽ ഹോർട്ടികോർപ് വഴിയാണ് വിപണനം നടത്തിയത്. ആദ്യ തവണത്തെ വിളവെടുപ്പിൽ ആറളം കൃഷിഭവന് കീഴിലുള്ള കാർഷിക കർമസേന വഴി നടത്തിയ ബനാന ചലഞ്ചിലൂടെ 200 വാഴക്കുല ആറളം പഞ്ചായത്തിൽ വിറ്റഴിച്ചിരുന്നു. കെ.എസ്. രാമു കൺവീനറായ 20 അംഗങ്ങൾ അടങ്ങിയ മാതൃക ഗ്രൂപ് ഹരിത കഷായം, കടലപ്പിണ്ണാക്ക് സ്ലറി മുതലായവ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. photo: KEL_Banan Challenge ആറളം ഫാം പുനരധിവാസ മേഖലയിലെ കർഷക കൂട്ടായ്മ ബനാന ചലഞ്ചിലൂടെ വിളവെടുത്ത നേന്ത്രക്കുലകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.