കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചു

തലശ്ശേരി: പരിസ്ഥിതി സംരക്ഷണത്തിൻെറ ഭാഗമായി തലശ്ശേരി റോട്ടറിയുടെ നേതൃത്വത്തിൽ ധർമടം പുതിയ മൊയ്തുപാലത്തിന് താഴെ കണ്ടൽചെടികൾ വെച്ചുപിടിപ്പിച്ചു. കലണ്ടലിയ, റൈസഫോറ, അഫ്​സിനിയ വിഭാഗത്തിൽപെട്ട 300 ഒാളം കണ്ടൽചെടികളാണ് നട്ടത്. പരിസ്ഥിതി പ്രവർത്തകനായ സുരേന്ദ്രൻ ചെടികൾ പരിപാലിക്കും. കൊട്ടിയൂർ ഫോറസ്​റ്റ് റേഞ്ച് ഒാഫിസർ പി. വിനോദ് ഉദ്ഘാടനം ചെയ്​തു. റോട്ടറി പ്രസിഡൻറ് സി.പി. കൃഷ്​ണകുമാർ അധ്യക്ഷത വഹിച്ചു. ഫോറസ്​റ്റ് സെക്​ഷൻ ഒാഫിസർ അനീഷ്, റോട്ടറി ഡിസ്ട്രിക്​ട് ചെയർമാൻ സുഹാസ് വേലാണ്ടി, സെക്രട്ടറി എം.പി. ശ്യാം, സന്തോഷ് കുമാർ, സി. മോഹനൻ, റജീബ് റസ്​തം എന്നിവർ സംബന്ധിച്ചു. പടം: TLY KANDAL ധർമടം പുതിയ മൊയ്​തുപാലത്തിന് താഴെ തലശ്ശേരി റോട്ടറിയുടെ നേതൃത്വത്തിൽ കണ്ടൽചെടികൾ വെച്ചുപിടിപ്പിക്കുന്നത് കൊട്ടിയൂർ റേഞ്ച് ഒാഫിസർ പി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.