ഫ്ലാറ്റ് സമുച്ചയം നാടിന് സമർപ്പിച്ചു

തളിപ്പറമ്പ്: ആന്തൂർ നഗരസഭയിൽ ആധുനിക സൗകര്യങ്ങളോടെ പട്ടികജാതി കുടുംബങ്ങൾക്ക് നിർമിച്ച . ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൊറാഴ മുതുവാനിയിലാണ് ഒരുകോടി രൂപ ചെലവിൽ സമുച്ചയം നിർമിച്ചത്. മന്ത്രി എ.കെ. ബാലൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ നിർധന കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് നൽകുക. ജയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. ശ്യാമള, കെ. ഷാജു, എം. സുരേശൻ, കെ. രവീന്ദ്രൻ, കെ. ഗണേശൻ, കെ. സന്തോഷ്, വി. പുരുഷോത്തമൻ, എ. പ്രിയ, കെ. ജഷി എന്നിവർ സംസാരിച്ചു. പടം: TLP - Flat ആന്തൂർ നഗരസഭയിൽ പട്ടികജാതി കുടുംബങ്ങൾക്ക് നിർമിച്ച ഫ്ലാറ്റ് സമുച്ചയം മന്ത്രി എ.കെ. ബാലൻ നാടിന് സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.