ഓണക്കിറ്റ് നൽകി

ചേലേരി: ചേലേരി ആശാരിച്ചാൽ തായ്പരദേവത ക്ഷേത്ര കമ്മിറ്റി ഓണത്തോടനുബന്ധിച്ചുള്ള പച്ചക്കറിക്കിറ്റ് ക്ഷേത്ര അടിയന്തിരക്കാർക്കും നാട്ടുകാർക്കും വിതരണം ചെയ്തു. കിറ്റ് വിതരണം ക്ഷേത്രം മാതൃസമിതിയുടെ മുതിർന്ന അംഗം കരിഞ്ചി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭാരവാഹികളായ എം.വി. ചന്ദ്രൻ, പി. രഘുനാഥൻ, കാരോത്ത് സുരൻ, കെ. രഘൂത്തമൻ, എ.വി. ശിവദാസൻ, ഇ.പി. വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം ചെയ്തത്. പടം: PUTH_Veg Kit ചേലേരി ആശാരിച്ചാൽ തായ്പരദേവത ക്ഷേത്ര കമ്മിറ്റി ഓണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പച്ചക്കറിക്കിറ്റ് വിതരണം ക്ഷേത്രം മാതൃസമിതി മുതിർന്ന അംഗം കരിഞ്ചി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.