വേങ്ങാട് പഞ്ചായത്തിൽ കർശന നിയന്ത്രണം

കൂത്തുപറമ്പ്: സമ്പർക്കത്തിലൂടെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വേങ്ങാട് പഞ്ചായത്തിലെ നാലു വാർഡുകൾ അടച്ചു. മൈലാടി, കുന്നിരിക്ക, ഊർപ്പള്ളി, കല്ലായി ഭാഗങ്ങളിലാണ് പുതുതായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഊർപ്പള്ളി മേഖലയിലെ റോഡുകൾ പൂർണമായും അടച്ചിരിക്കയാണ്. ചാമ്പാട്-ഊർപ്പള്ളി റോഡ്, ഊർപ്പള്ളി-വേങ്ങാട് റോഡ്, പടുവിലായി റോഡ് എന്നിവയെല്ലാമാണ് അടച്ചിട്ടിട്ടുള്ളത്. നാലു പേർക്കുകൂടി സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ശക്തമായ നടപടി. കുന്നിരിക്ക, വണ്ണാൻറമെട്ട, ഊർപ്പള്ളി, കല്ലായി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. അഞ്ചരക്കണ്ടി ടൗണും ഏതാനും ദിവസങ്ങളായി അടച്ചിട്ടിരിക്കയാണ്. സമ്പർക്കസാധ്യത കണക്കിലെടുത്ത് വേങ്ങാട് പഞ്ചായത്ത് ഓഫിസ്​ പ്രവർത്തനത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. അനിത പറഞ്ഞു. ആദ്യഘട്ടത്തിൽ വേങ്ങാട് പഞ്ചായത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ, സമീപ ദിവസങ്ങളിലായി രോഗികളുടെ എണ്ണം വർധിച്ചുവരുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.