ന്യൂമാഹിയിൽ എസ്.ഐക്ക് കോവിഡ്; സി.ഐ ഉൾ​െപ്പടെ നിരീക്ഷണത്തിൽ

ന്യൂമാഹി: ന്യൂമാഹി പൊലീസ് സ്​റ്റേഷനിൽ പന്ന്യന്നൂർ സ്വദേശിയായ 55 കാരനായ എസ്.ഐ ഉൾപ്പെടെ പഞ്ചായത്തിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെ 22 പേരെ നിരീക്ഷണത്തിലാക്കി. സ്​റ്റേഷൻ ഉൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമൻെറ് സോണാക്കി. തലശ്ശേരി ഫയർ ആൻഡ്​ ​െറസ്ക്യൂ ഉദ്യോഗസ്ഥരെത്തി സ്​റ്റേഷൻ അടച്ചിട്ട് അണുനശീകരണം നടത്തി. എസ്.ഐ ഡ്യൂട്ടിയിലില്ലാത്ത ദിവസം ജോലിയിലുണ്ടായിരുന്നവരാണ് ഇപ്പോൾ സ്​റ്റേഷൻ ചുമതല വഹിക്കുന്നത്. എസ്.ഐക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഈ മാസം 16 മുതൽ 23 വരെ ന്യൂമാഹി പൊലീസ് സ്​റ്റേഷനിലെത്തിയവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 25 പൊലീസ് ഉദ്യോഗസ്ഥരെ കോവിഡ് ടെസ്​റ്റിന് വിധേയരാക്കുമെന്ന് ന്യൂമാഹി പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. സജിത് പ്രസാദ് അറിയിച്ചു. നാലാം വാർഡിലെ 36കാരിയായ ഗർഭിണിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ഭർത്താവിനും 45, 22, 16, ഒമ്പത് വയസ്സ്​ പ്രായമുള്ള മൂന്ന് കുടുംബാംഗങ്ങൾക്കുമാണ് ചൊവ്വാഴ്ച പോസിറ്റിവായത്. ഇതോടെ ന്യൂ മാഹി പഞ്ചായത്തിൽ രോഗികളുടെ എണ്ണം 22 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.