അമ്മയും കുഞ്ഞും ആശുപത്രി നിർമാണം വിലയിരുത്തി

പഴയങ്ങാടി: താലൂക്ക് ആശുപത്രി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തി​ൻെറ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. ഒമ്പത് കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. നിലവില്‍ മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സക്ക് പ്രത്യേക പരിഗണന ലഭിക്കാനാണ് മെറ്റേണിറ്റി ബ്ലോക്ക് നിര്‍മിക്കുന്നത്. ആറ് കോടിയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ടെണ്ടര്‍ പൂര്‍ത്തിയാക്കി സെപ്​റ്റംബറിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിര്‍മാണ പ്രവൃത്തി ടി.വി. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. അനീഷും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.