പി.എച്ച്.സി ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ടുപേർക്ക് കോവിഡ്

നടുവിൽ: നടുവിൽ പി.എച്ച്.സി ഡോക്ടറുടെ സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വനിത ഡോക്ടറുടെ സമ്പർക്ക പട്ടികയിലുള്ള 50 പേർക്കാണ് നടുവിൽ പി.എച്ച്.സിയിൽ തന്നെ ആൻറിജൻ ടെസ്​റ്റ്​ നടത്തിയത്. ടൗണിലുള്ള പതിനാലാം വാർഡിലെ 20 വയസ്സുകാരനും, പതിനെട്ടാം വാർഡായ വിളകണ്ണൂരിലുള്ള 45 വയസ്സുകാരിക്കും ആണ് പോസിറ്റിവ് ആയത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി കൂടിയാണ് 45 വയസ്സ് കാരി. സമ്പർക്ക വിലക്കിൽ കഴിയുന്ന മെഡിക്കൽ ഓഫിസർ ഉൾപ്പെടെ രണ്ടു ഡോക്ടർമാരുടെയും ഫലം നെഗറ്റിവ് ആണ്. പി.എച്ച്.സിയിൽ ജോലിചെയ്യുന്ന 20 പേർക്കും സമ്പർക്ക പട്ടികയിലുള്ള 30 പേർക്കുമാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. സമ്പർക്ക പട്ടികയിൽ ബാക്കിയുള്ളവർക്കും, സന്നദ്ധപ്രവർത്തകർ, ജന പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ഓട്ടോ ടാക്സി തൊഴിലാളികൾ തുടങ്ങിയവർക്കുള്ള പരി​ശോധന ബുധനാഴ്ച നടത്തും. ഈമാസം 17നാണ് വനിത ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.