ഹോം െഡലിവറിക്ക്​ കടകൾ തുറക്കാമെന്ന്​ കലക്ടര്‍; അടപ്പിച്ച്​ പൊലീസ്

പാപ്പിനിശ്ശേരി: കണ്ടെയ്​ൻമൻെറ്​ സോണുകളിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് ഹോം ​െഡലിവറി നടത്താൻ കലക്ടർ ഉത്തരവി​ട്ടെങ്കിലും പൊലീസ്​ തടഞ്ഞു. വേളാപുരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് ഹോം ​െഡലിവറി നടത്താനുള്ള ബോർഡുകൾ പ്രദർശിപ്പിച്ചെങ്കിലും വളപട്ടണം പൊലീസ് സ്ഥലത്തെത്തി അടപ്പിച്ചു. വേളാപുരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ കടകളാണ് അടപ്പിച്ചത്. വ്യാപാരികൾ പ്രതിഷേധമുയർത്തി. കലക്ടറുടെ ഉത്തരവ് പത്രത്തിൽ വന്നെങ്കിലും പൊലീസിന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ നിയമപ്രകാരം മാത്രമേ പ്രവർത്തനം സാധ്യമാവൂവെന്നാണ് വളപട്ടണം പൊലീസ് അറിയിച്ചത്. കടകൾ തുറന്ന് ഹോം ഡെലിവറി നടത്താൻ ജില്ല കലക്ടറുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ബലമായി കടകൾ അടപ്പിച്ച നടപടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി പ്രസിഡൻറ്​ കെ.കെ.നാസർ പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.