മുദ്ര-എ‍‍െൻറ വിദ്യാലയം പദ്ധതി തുടങ്ങി

മുദ്ര-എ‍‍ൻെറ വിദ്യാലയം പദ്ധതി തുടങ്ങി കണ്ണൂർ: കെ.കെ. രാഗേഷ്​ എം.പി നടപ്പാക്കുന്ന 'മുദ്ര -എ‍‍ൻെറ വിദ്യാലയം' പദ്ധതി​ കാഞ്ഞിരോട് എ.യു.പി സ്കൂളിൽ തുടങ്ങി. കഴിഞ്ഞ മാർച്ചിൽ അംഗീകരിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ അനുവദിച്ച പദ്ധതി കെ.കെ. രാഗേഷ്​ എം.പി ഉദ്​ഘാടനം ചെയ്​തു. 87 ലക്ഷം രൂപയുടെ ഡൈനിങ് റൂം, ലൈബ്രറി ബ്ലോക്ക്, ഓപൺ ഓഡിറ്റോറിയം, വിദ്യാലയാന്തരീക്ഷം പരിഷ്കരിക്കൽ തുടങ്ങിയ പ്രവർത്തനത്തിനാണ്​ തുടക്കമിട്ടത്. 27 ലക്ഷം രൂപ മാനേജ്മൻെറ് ഗുണഭോക്തൃ വിഹിതമാണ്. ജില്ല നിർമിതി കേന്ദ്രമാണ് പദ്ധതി നിർവഹിക്കുന്നത്. ജനുവരിയിൽ പൂർത്തീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. പി.പി. ബാബു, എം.പി. മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി. ലക്ഷ്​മണൻ, പി.സി. അഹമ്മദ് കുട്ടി, ആർ.കെ. പത്മനാഭൻ, പി.പി. മുനീറ, വി.പി. അബ്​ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. കെ.പി. പ്രീത സ്വാഗതവും പി.സി. ആസിഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.