ആക്രമണത്തിൽ പരിക്ക്

കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് ബി.ജെ.പി പ്രവർത്തകന് നേരെ ആക്രമണം. ആമ്പിലാട് കണിക്കുന്നുമ്മൽ വീട്ടിൽ മാണിക്കോത്ത് ചന്ദ്രന് (47) നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഏഴോടെ ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്തായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘം ചന്ദ്രനെ ആക്രമിക്കുകയായിരുന്നു. നെറ്റിക്കും മുതുകിനും പരിക്കേറ്റ ചന്ദ്രനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.