കെ.എന്‍.എം കാമ്പയിന്‍ ജില്ല പ്രചാരണം തുടങ്ങി

കണ്ണൂര്‍: വിശുദ്ധ ജീവിത ദര്‍ശനം എന്ന അവസ്ഥയില്‍നിന്ന് അന്ധവിശ്വാസത്തിനും ആത്മീയ ചൂഷണത്തിനും മതത്തെ ദുരുപയോഗം ചെയ്യുന്നത് മതനേതൃത്വം ഇടപെട്ട് തടയണമെന്ന് കെ.എന്‍.എം- മര്‍കസുദ്ദഅ്​വ കാമ്പയിന്‍. 'ബുദ്ധിയുടെ മതം മാനവികതയുടെ ജീവന്‍' പ്രമേയത്തില്‍ മര്‍കസുദ്ദഅ്​വ യൂട്യൂബ് ചാനലില്‍ സംസ്ഥാന കാമ്പയി​ൻെറ ജില്ല പ്രചാരണം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​് സി.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ കെ. സുധാകരന്‍ എം.പി, എ.എന്‍. ഷംസീര്‍ എം.എല്‍.എ, കെ.എന്‍.എം -മര്‍കസുദ്ദഅ്​വ സംസ്ഥാന സെക്രട്ടറി അബ്​ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, സി.എം. മൗലവി ആലുവ, പ്രഫസര്‍ ഹുമയൂണ്‍ കബീര്‍ ഫാറൂഖി, സി.സി. ശക്കീര്‍ ഫാറൂഖി, റമീസ് പാറാല്‍, പോഷക ഘടക പ്രതിനിധികളായ മുഹമ്മദ് റാഫി തളിപ്പറമ്പ (ഐ.എസ്​.എം), ശബീന കണ്ണൂര്‍ (എം.ജി.എം), ജസീല്‍ പൂതപ്പാറ (എം.എ.എം), സുഹാന ഇരിക്കൂര്‍ (എം.ജി.എം സ്​റ്റുഡൻറ്​സ്​ വിങ്​) എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.