കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ശ്രീകണ്ഠപുരം എക്സൈസ് ഓഫിസ്

കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ശ്രീകണ്ഠപുരം എക്സൈസ് ഓഫിസ് ഫോട്ടോ .. SKPM ExciടeCap: വാടകമുറിയിൽ പ്രവർത്തിക്കുന്ന ശ്രീകണ്ഠപുരം എക്സൈസ് ഓഫിസ് സ്വന്തം കെട്ടിടമില്ലാത്തതിനാൽ തൊണ്ടിമുതലുകളും രേഖകളും മറ്റും സൂക്ഷിക്കാൻപോലും സൗകര്യമില്ലശ്രീകണ്ഠപുരം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശ്രീകണ്ഠപുരം എക്സൈസ് ഓഫിസിന് ദുരിതങ്ങൾ മാത്രം. കുടിയൊഴിപ്പിക്കൽ ഭീഷണി കൂടിയായതോടെ സർക്കാറി​ൻെറ കനിവ് കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ. മലയോര മേഖലയിലെ പ്രധാന എക്സൈസ് ഓഫിസായിട്ടും സ്വന്തം കെട്ടിടമില്ലാത്തതിനാൽ തൊണ്ടിമുതലുകളും രേഖകളും മറ്റും സൂക്ഷിക്കാൻപോലും ഇവിടെ സൗകര്യമില്ല. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഇടുങ്ങിയ വാടകമുറിയിൽ പ്രവർത്തിക്കുമ്പോഴും ഇവിടെ നിരവധി കേസുകൾ ദിനംപ്രതി പിടികൂടുന്നുണ്ട്. വിവിധതരം ലഹരി ഗുളികകളും കഞ്ചാവും മദ്യവും ഉൾപ്പെടെയുള്ള കേസുകളാണ് ഏറെയും. സാമഗ്രികളും രേഖകളും സൂക്ഷിക്കാൻ സൗകര്യമില്ലാത്തതും വിശ്രമമുറിയില്ലാത്തതും ജീവനക്കാർക്ക് ദുരിതം വർധിപ്പിക്കുന്നുണ്ട്. ഇൻസ്പെക്ടറടക്കം 22 ഉദ്യോഗസ്ഥരാണ്​ ഇവിടെയുള്ളത്. നവംബറിനകം നിലവിലെ കെട്ടിടം ഒഴിയണം. പുതിയ കെട്ടിടം അതിവേഗത്തിലാവില്ലെന്നതിനാൽ മറ്റൊരു വാടകക്കെട്ടിടത്തിലേക്കാണ് വീണ്ടും മാറുക.സ്വന്തം കെട്ടിടമൊരുക്കാൻ ശ്രീകണ്ഠപുരം കായിമ്പച്ചേരി പുഴയോരത്തുള്ള 30 സൻെറ് റവന്യൂ ഭൂമി കണ്ടെത്തി അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല. ജില്ലയിൽ തന്നെ ഏറ്റവുമധികം കേസുകൾ പിടികൂടുന്ന ശ്രീകണ്ഠപുരം എക്സൈസ് ഓഫിസിന് മികച്ച സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കായിമ്പച്ചേരിയിൽ മികച്ച കെട്ടിടമൊരുക്കിയാൽ എക്സൈസ് ഓഫിസിനും മറ്റേതെങ്കിലും സർക്കാർ ഓഫിസിനും ഉൾപ്പെടെ പ്രവർത്തിക്കാനാവുമെന്ന അഭിപ്രായവും സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഉടമ കെട്ടിടമൊഴിയാൻ സമ്മർദം തുടങ്ങിയതോടെ സൗകര്യമുള്ള മറ്റൊരു വാടകക്കെട്ടിടം അന്വേഷിക്കുകയാണ് അധികൃതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.