സി.ഡി.എമ്മിൽ കള്ളനോട്ട് നിക്ഷേപം: അന്വേഷണസംഘം കുശാൽ നഗർ പൊലീസി‍െൻറ സഹായം തേടി

സി.ഡി.എമ്മിൽ കള്ളനോട്ട് നിക്ഷേപം: അന്വേഷണസംഘം കുശാൽ നഗർ പൊലീസി‍ൻെറ സഹായം തേടി പഴയങ്ങാടി: എരിപുരത്തെ സ്വകാര്യ ബാങ്ക് സി.ഡി.എമ്മിൽ 21,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ അന്വേഷണ സംഘം കുശാൽ നഗർ പൊലീസി​ൻെറ സഹായം തേടി. കുശാൽ നഗറിലെ മിസ്രിയ എന്ന വനിതയുടെ അക്കൗണ്ടിലേക്കായിരുന്നു മധ്യവയസ്കൻ ജൂലൈ 25ന് പണം നിക്ഷേപിച്ചത്. സി.സി ടി.വിയിൽ പതിഞ്ഞ ഇയാളുടെ ദൃശ്യം ഉപയോഗിച്ച് അന്വേഷണം തുടർന്നെങ്കിലും ഇയാളെ കണ്ടെത്താനോ ഇയാളാരാണെന്ന് തിരിച്ചറിയാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ, കുശാൽ നഗറിലെ ബാങ്ക് അക്കൗണ്ട് ഉടമയുടെ മൊബൈൽ നമ്പറും വിലാസവും ലഭിച്ചതനുസരിച്ച് പൊലീസ് ഇവരുടെ ഫോണിലേക്ക്​ വന്നതും പോയതുമായ വിളികൾ പരിശോധിക്കുകയാണ്. എന്നാൽ, തദ്ദേശീയരുടെ വിളികൾ മാത്രമാണ് ഈ നമ്പറിൽ കണ്ടെത്തിയത്​. അതിനാൽ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്നകുമാറി​ൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കുശാൽ നഗർ പൊലീസി​ൻെറ സഹായം തേടി. അക്കൗണ്ട് ഉടമയായ വനിതക്കു വേറെ മൊബൈൽ ഫോണുണ്ടോ എന്നും അന്വേഷിക്കുകയാണ് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.