പച്ചക്കറി ലോറിയിൽ കടത്തിയ ഈട്ടിമരം പിടികൂടി irt maram iritty പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ഈട്ടിമരം മാക്കൂട്ടം ചെക്ക്പോസ്റ്റിൽ ഫോറസ്റ്റ് അധികൃതർ പരിശോധിക്കുന്നു ഇരിട്ടി: കർണാടകയിൽ നിന്ന് മാക്കൂട്ടം ചുരം വഴി ഇരിട്ടിയിലേക്ക് പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ഈട്ടിമരം കർണാടക വനം വകുപ്പ് പിടികൂടി. ലോറി ഓടിച്ചിരുന്ന ഇരിട്ടി കീഴൂർകുന്ന് സ്വദേശി സുരേഷ് ബാബുവിനെ (42 ) മാക്കൂട്ടം ഡെപ്യൂട്ടി റേഞ്ചർ എച്ച്.ബി. ഉമേഷിൻെറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ പെരുമ്പാടി വഴി ഇരിട്ടിയിലേക്ക് വരുകയായിരുന്ന പച്ചക്കറി കയറ്റിയ ലോറി മാക്കൂട്ടം ചെക്ക്പോസ്റ്റിൽ സംശയം തോന്നി പരിശോധിക്കുന്നതിനിടെ മരം കണ്ടെത്തുകയായിരുന്നു. ഹുൻസൂറിൽ നിന്നും പച്ചക്കറി കയറ്റി തിത്തിമത്തിയിൽ നിന്നാണ് മരം ലോറിയിൽ കയറ്റിയത് എന്നാണ് പ്രതി മൊഴി നൽകിയത്. നാലു ലക്ഷം രൂപ വിലവരുന്ന 13 കഷണം മരമാണ് ലോറിയിൽ ഉണ്ടായിരുന്നത്. വീരാജ്പേട്ട ഗവ. ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.