തലശ്ശേരിയിൽ കുടുംബത്തിലെ ആറു പേർക്ക് കോവിഡ്

തലശ്ശേരി: കാഞ്ഞങ്ങാട് ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തലശ്ശേരിക്കാരനായ യുവാവിന് കോവിഡ്. ഇതേത്തുടർന്ന് കുടുംബത്തിലെ പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള മറ്റുള്ളവർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. തലശ്ശേരി നഗരസഭയിലെ കോടതി വാർഡിലാണ് യുവാവ് ഉൾപ്പെടെ ആറു പേർക്ക് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചത്. വീട്​ സ്ഥിതിചെയ്യുന്ന ചേറ്റംകുന്ന് പ്രദേശം ഇതോടെ കണ്ടെയ്​ൻമൻെറ് സോണിലായി. കാഞ്ഞങ്ങാട്‌ ജോലിചെയ്യുന്ന യുവാവ് കഴിഞ്ഞയാഴ്ച രണ്ടുദിവസം ലീവിൽ തലശ്ശേരിയിലുണ്ടായിരുന്നു. കാഞ്ഞങ്ങാട് തിരിച്ചുപോയ ശേഷം പനിയും ജലദോഷവുമുണ്ടായി. പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌. ആരോഗ്യ വകുപ്പി​ൻെറ നിർദേശപ്രകാരം കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇയാളുടെ ഭാര്യ, ഒരു വയസ്സുള്ള കുഞ്ഞ്‌, സഹോദരി, അവരുടെ കുഞ്ഞ്, മാതാവ് എന്നിവർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. വീടി​ൻെറ 100 മീറ്റർ പരിധിയാണ്‌ കണ്ടെയ്​ൻമൻെറ്​ സോണായി അടച്ചത്‌. 45ാം വാർഡിൽ ഒരാൾക്ക്‌ കോവിഡ്‌ പോസിറ്റിവായതിനാൽ എ.വി.കെ. നായർ റോഡിലെയും ജൂബിലി റോഡിലെയും വ്യാപാരസ്ഥാപനങ്ങൾ കഴിഞ്ഞദിവസം അടച്ചിരുന്നു. പഴയ ബസ്‌സ്‌റ്റാൻഡ്​ ജൂബിലി ഷോപ്പിങ് കോംപ്ലക്‌സിലെ കടയിൽ ജോലിചെയ്യുന്ന ഒരു യുവാവിനും ‌കോവിഡ്‌ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കട അടപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.