അനധികൃത ക്വാറൻറീൻ കേന്ദ്രം; കേസെടുത്തു

പാനൂർ: അനധികൃതമായി ക്വാറൻറീൻ കേന്ദ്രം സ്ഥാപിച്ചതിൽ പൊലീസ് കേസെടുത്തു. കടവത്തൂരിലെ എസ്.ഡി.പി.ഐ പ്രവർത്തകനായ നാറോളിൽ മുഹമ്മദിനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. മാഹി പഞ്ചായത്തിലെ 45 വയസ്സുള്ള, പോസിറ്റിവായ സ്ത്രീയുടെ മകനും സുഹൃത്തുക്കളുമാണ് അനധികൃതമായി കടവത്തൂരിൽ താമസിച്ചത്. അധികൃതരോ നാട്ടുകാരോ അറിയാതെ കടവത്തൂർ നിവാസികളായ ചിലരുടെ നേതൃത്വത്തിൽ ടൗണിലെ സ്വകാര്യ കെട്ടിടത്തിൽ താമസിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.