കൂത്തുപറമ്പിൽ കൂടുതൽ ഇളവുകൾ

കൂത്തുപറമ്പ്: ഓണത്തോടനുബന്ധിച്ച് കൂത്തുപറമ്പ് നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകാൻ നഗരസഭതല മോണിറ്ററിങ്​ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ പരിധിയിൽ രണ്ടാഴ്ചയായി പുതിയ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നേരിയ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. വ്യാപാരി സംഘടനകളും മറ്റും നൽകിയ നിവേദനത്തെ തുടർന്നായിരുന്നു പുതിയ തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറുവരെയായി വർധിപ്പിച്ചു. ഹോട്ടലുകളിൽ അഞ്ചുവരെ ഭക്ഷണം ഇരുന്നുകഴിക്കാനുള്ള സൗകര്യം ഒരുക്കും. രാത്രി എട്ടുവരെ പാർസൽ നൽകുന്നതിനും അനുമതിയുണ്ട്​. ഞായറാഴ്ചകളിൽ നടപ്പാക്കുന്ന സമ്പൂർണ ലോക്ഡൗൺ താൽകാലികമായി ഒഴിവാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ തീരുമാനങ്ങൾ നടപ്പാക്കുകയുള്ളൂവെന്ന് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന പൂക്കച്ചവടം ഒഴിവാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.