മുഅല്ലിം ഡേ കാമ്പയിൻ ജില്ലതല ഉദ്ഘാടനം

ചൊറുക്കള: ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തുന്ന ചൊറുക്കളയിൽ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കൊയ്യോട് പി.പി. ഉമ്മർ മുസ്‌ലിയാർ ഉദ്​ഘാടനം ചെയ്​തു. മതബോധമുള്ള സമൂഹം നിലനിൽക്കുമ്പോൾ രാജ്യത്തി​ൻെറ സർവതോന്മുഖമായ പുരോഗതി എളുപ്പത്തിലും കാര്യക്ഷമമായും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ മാണിയൂർ അബ്​ദുൽ റഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ഫണ്ട് ശേഖരണം ജില്ലതല ഉദ്ഘാടനം ചൊറുക്കള ജമാഅത്ത് പ്രസിഡൻറ്​ പി.എം. ഇബ്രാഹിം ഹാജി ജില്ല പ്രസിഡൻറ്​ മാണിയൂർ അബ്​ദുറഹ്മാൻ ഫൈസിയെ ഏൽപിച്ച്​ നിർവഹിച്ചു. സമസ്ത മുസ്​ലിം എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ചൊറുക്കള മഹല്ല് സെക്രട്ടറിയുമായ ഹബീബ് തങ്ങളെ ചടങ്ങിൽ ആദരിച്ചു. മുഅല്ലിം ഡേ പ്രോഗ്രാം സംസ്ഥാന കോഒാഡിനേറ്റർ അബ്​ദുസമദ് മുട്ടം സന്ദേശം നൽകി. ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല നിരീക്ഷകൻ അബ്​ദുൽ ഖാദർ അൽ ഖാസിമി മലപ്പുറം, ജില്ല ട്രഷറർ അബ്​ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി എന്നിവർ പ്രഭാഷണം നടത്തി. നേരത്തെ കൊയ്യോട് മൊയ്തീൻകുട്ടി മുസ്‌ലിയാർ മഖാം സിയാറത്തിന് മാണിയൂർ അബ്​ദുറഹ്മാൻ ഫൈസി നേതൃത്വം നൽകി. മജ്​ലിസുന്നൂറിന് ഹാരിസ് അസ്ഹരി നേതൃത്വം നൽകി. സൈദലവി സംസാരിച്ചു. മാനേജ്മൻെറ് അസോസിയേഷൻ ജില്ല സെക്രട്ടറി മുഹമ്മദ് ബിൻ ആദം സ്വാഗതവും ജില്ല പരീക്ഷ സെൽ കൺവീനർ സുബൈർ അരിയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.