ഇരിക്കൂർ ഗവ. ആശുപത്രിയിൽ രാത്രി ചികിത്സക്ക് സൗകര്യം

ഇരിക്കൂർ: ഇരിക്കൂറിലും പരിസരങ്ങളിലും രാത്രി കാലത്ത് ഡോക്ടറും ചികിത്സയും ഇല്ലാതിരുന്ന പ്രശ്നത്തിന് പരിഹാരമായി. ആരോഗ്യ വകുപ്പ് രാത്രി കാല ചികിത്സക്കായി രണ്ട് ഡോക്ടർമാരെയും ഒരു ഫാർമസിസ്​റ്റിനെയും നിയമിച്ചു. 2010ലാണ് പി.എച്ച്.സിയായിരുന്ന ആശുപത്രിയെ സി.എച്ച്.സിയാക്കി ഉയർത്തിയത്. 2017ൽ സായാഹ്​ന ഒ.പി ആരംഭിച്ചു. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തത്​ പ്രയാസമുണ്ടാക്കുന്നതായി പരാതിയുയർന്നിരുന്നു. ഈ പ്രദേശങ്ങളിലെ സ്വകാര്യ ക്ലിനിക്കുകൾ രാത്രി എട്ടുവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.