'പ്രതിഷേധത്തി​െൻറ പെണ്ണൊപ്പുകൾ' ചാർത്തി യു.ഡി.എഫ് വനിത വിഭാഗം

'പ്രതിഷേധത്തി​ൻെറ പെണ്ണൊപ്പുകൾ' ചാർത്തി യു.ഡി.എഫ് വനിത വിഭാഗം തളിപ്പറമ്പ്: സർക്കാറിനെതിരെ 'പ്രതിഷേധത്തി​ൻെറ പെണ്ണൊപ്പുകൾ' തീർത്ത് യു.ഡി.എഫ് വനിത വിഭാഗം. വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാമ്പയിൻ മുസ്​ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന പരേതനായ കെ.വി. മുഹമ്മദ് കുഞ്ഞി മാസ്​റ്ററുടെ ഭാര്യ സി.പി. ആയിഷ തളിപ്പറമ്പിലെ വീട്ടിൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. കോവിഡ് മറയാക്കി നടത്തുന്ന അഴിമതിയും അനധികൃത നിയമനങ്ങളും ധൂർത്തും അവസാനിപ്പിക്കുക, സ്വർണക്കടത്ത് കേസിൽ ഓഫിസി​ൻെറ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വനിതകൾ പ്രതിഷേധ കൈയൊപ്പ് രേഖപ്പെടുത്തിയത്. യു.ഡി.എഫ് മഹിള സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.ഡബ്ല്യു.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കാമ്പയിൻ സംഘടിപ്പിച്ചത്. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ്, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. സാജിദ, എം.കെ. ഷബിത, കുഞ്ഞമ്മ തോമസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.