അപകട ഭീഷണി; റോഡരികിലെ മരം മുറിച്ചുനീക്കാൻ തുടങ്ങി

ഹൈടെൻഷൻ വൈദ്യുതി ലൈൻ അഴിച്ചുനീക്കിയാണ്​ മരങ്ങൾ മുറിച്ചുമാറ്റുന്നത് ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് മുതല്‍ കല്ലേരിമലവരെയുള്ള റോഡരികിലെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാന്‍ തുടങ്ങി. രണ്ടുവർഷം മുമ്പ് ഈ റോഡിൽ ഓട്ടോറിക്ഷയുടെ മുകളിൽ മരം കടപുഴകി വിദ്യാർഥിനി മരിച്ച സംഭവത്തെത്തുടർന്ന് അപകട ഭീഷണിയുർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. പല സ്ഥലങ്ങളിലും മരം കടപുഴകി അപകടമുണ്ടായിരുന്നു. രണ്ടാഴ്​ചക്കിടെ പേരാവൂർ -കാക്കയങ്ങാട് റോഡിൽ മാത്രം നാലുതവണയാണ് മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടത്. പൊതുമരാമത്ത് വകുപ്പും സോഷ്യൽ ഫോറസ്ട്രിയും വൈദ്യുതി വകുപ്പും കൈകോർത്താൽ മാത്രമേ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ കഴിയുകയുള്ളൂ. ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നതാണ് മരം മുറിച്ചുനീക്കാൻ തടസ്സം. ലൈൻ അഴിച്ചുമാറ്റിയാണ് ഈ മേഖലയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.