വൈദ്യുതി ലൈനിനും ഷെൽട്ടറിനും ഭീഷണിയായി കൂറ്റൻ മരം

ഇരിട്ടി: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം റോഡി​ൻെറ പകുതി ഭാഗത്തോളം ചെരിഞ്ഞു നിൽക്കുന്നതിനാൽ ചുവട്ടിലെ ബസ് ഷെൽട്ടറും വൈദ്യതിലൈനും അപകട ഭീഷണിയിലായി. മട്ടന്നൂർ -ഇരിട്ടി റൂട്ടിൽ കൂരൻമുക്കിലാണ് മരം അപകട ഭീഷണി ഉയർത്തിനിൽക്കുന്നത്. ഉപയോഗശൂന്യമായ മരം ദേഹത്ത് തട്ടിയാൽ ചൊറിഞ്ഞ് തടിക്കുന്ന ചേറു മരമാണ്. മരത്തിനു തൊട്ടുരുമ്മി പോകുന്ന 11 കെ.വി, എൽ.ടി ലൈനുകളിൽ മരത്തി​ൻെറ ചില്ലകൾ കാറ്റിൽ തട്ടി തീപ്പൊരി ഉണ്ടാകലും പതിവാണ്. ഇതുമൂലം യാത്രക്കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കാനും ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ മരം പൊട്ടിവീണതിനെ തുടർന്ന് റോഡിനു കുറുകെ പതിച്ച വൈദ്യുതി ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചിരുന്നു. കൂരൻ മുക്കിൽ അപകടഭീഷണി ഉയർത്തുന്ന മരം ഉടൻ മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.