വീട്ടിൽനിന്ന്​ ഒമ്പതു പവൻ കവർന്നു

മയ്യിൽ: മയ്യിൽ ഒറപ്പൊടിയിലെ വീട്ടിൽ കവർച്ച. വീട്ടമ്മയുടെ ഒമ്പത് പവൻ സ്വർണാഭരണങ്ങൾ കവർന്നു. കയരളം നോർത്ത് എൽ.പി സ്​കൂളിനു സമീപം ഖദീജാസിലെ കെ.പി. സഹീദയുടെ ആഭരണങ്ങളാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ വീട്ടിൽ വൈദ്യുതി നിലച്ചപ്പോൾ എമർജൻസി എടുക്കാൻ പോകുന്ന സമയത്ത് പിറകെ വന്ന മോഷ്‍ടാവ് സഹീദയുടെ കഴുത്തിൽ കിടന്ന രണ്ടര പവ​ൻെറ മാല കവരുകയായിരുന്നു. ബഹളം കേട്ട് മുകളിലെ നിലയിലുണ്ടായ മകൾ താഴെ വരുമ്പോഴേക്കും അടുക്കളയിലെ ഗ്രിൽസ് വാതിൽ തുറന്ന് മോഷ്‍ടാവ് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടി​ൻെറ മുകൾ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച വള, ബ്രേസ്​ലറ്റ് ഉൾപ്പെടെയുള്ള ആഭരങ്ങളും കവർന്നതായി ശ്രദ്ധയിൽപെട്ടത്. മയ്യില്‍ പൊലീസ് സംഘവും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.