വ്യാപാര സ്​ഥാപനങ്ങളുടെ പ്രവർത്തന സമയം വർധിപ്പിക്കണം –ചേംബർ

കണ്ണൂർ: ഓണാഘോഷത്തി‍ൻെറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് ക്രമീകരിക്കാൻ സമയക്രമങ്ങളിൽ ചില വിട്ടുവീഴ്ച ചെയ്യണമെന്ന്​ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. അഞ്ചുവരെ അനുവദിച്ച സമയം ഏഴു വരെ നീട്ടണം. ഞാറാഴ്ചകളിലും സ്ഥാപനം തുറക്കാനുള്ള അനുമതിയും നൽകണമെന്ന് ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ കോവിഡ് സ്‌ഥിരീകരിക്കപ്പെട്ട രോഗി എത്തിയതായി ക​ണ്ടെത്തിയാൽ ആ സമയത്ത്​ ജോലിയിലില്ലാത്ത മറ്റ് ജീവനക്കാരെവെച്ച്, അണു നശീകരണം നടത്തിയ ശേഷം തുറക്കാനുള്ള അനുമതിയും നൽകണമെന്ന് ജില്ല കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​, ഡിവൈ.എസ്.പി എന്നിവർക്ക്​ നൽകിയ നിവേദനത്തിൽ ചേംബർ ഭാരവാഹികൾ അഭ്യർഥിച്ചു. ചേംബർ പ്രസിഡൻറ് വിനോദ് നാരായണൻ, ഹനീഷ് കെ. വാണിയങ്കണ്ടി, കെ. നാരായണൻ കുട്ടി എന്നിവരാണ്​ നിവേദനം നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.