സ്വാതന്ത്ര്യ ദിനാഘോഷം

ആലക്കോട്: വിവിധ സംഘടനകളുടെയും രാഷ്​ട്രീയ പാർട്ടികളുടെയും ആഭിമുഖ്യത്തിൽ നടത്തി. വൺ ഇന്ത്യ വൺ പെൻഷൻ (ഒ.ഐ.ഒ.പി) ഉദയഗിരി പഞ്ചായത്ത് കമ്മിറ്റിയുടെ പരിപാടിയിൽ മുതിർന്ന പൗരൻ വർക്കി അമ്പാട്ടുകുഴിയിൽ പതാക ഉയർത്തി. ഒ.ഐ.ഒ.പി പ്രസിഡൻറ് ബേബിച്ചൻ ഇടമുളയിൽ, സെക്രട്ടറി സിയാദ് അരംപുളിക്കൽ എന്നിവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിൽ പ്രസിഡൻറ് പി.പി. ശശി അധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ സ്​റ്റഡി സൻെറർ ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഘോഷത്തിൽ ചെയർമാൻ ജോൺസൺ ചിറവയൽ പതാകയുയർത്തി. വയോജനവേദി ആലക്കോട് യൂനിറ്റി‍ൻെറ ആഘോഷത്തിൽ യൂനിറ്റ് പ്രസിഡൻറ്​ ജോസഫ് ചേരോലിക്കൽ പതാകയുയർത്തി. ജി.കെ. നായർ, കെ.പി. നാരായണൻ, പഞ്ചായത്തംഗം പി.കെ. ഗിരിജാമണി, ജോയി വിക്​ടറി തുടങ്ങിയവർ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് യൂനിറ്റി‍ൻെറ ആഘോഷ ചടങ്ങിൽ പ്രസിഡൻറ് കെ.എം. ഹരിദാസ് പതാകയുയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.